77 പേർക്ക് സമ്പർക്കത്തിലൂടെ
54 പേർക്ക് രോഗമുക്തി
കൊല്ലം: ജില്ലയിൽ ഇന്നലെ 82 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 3 പേർ വിദേശത്ത് നിന്നും വന്നവരാണ്. 77 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 54 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 868 ആയി. നഗരത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്. പന്മന, പേരയം, തൃക്കരുവ എന്നിവിടങ്ങളിലും നിരവധി പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.