പുത്തൂർ : കുളക്കട പഞ്ചായത്തിൽ അഞ്ചു പേർക്കും പവിത്രേശ്വരം പഞ്ചായത്തിൽ ഒരാൾക്കും കൂടി കൊവിഡ് സ്ഥീരീകരിച്ചു. കുളക്കട കിഴക്ക് വാർഡിൽ മൂന്നു പേർക്കും പുത്തൂർ ചന്തയിൽ രണ്ട് പേർക്കും ചെറുമങ്ങാട്ട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശങ്ങളിലെല്ലാം കനത്ത ജാഗ്രത ഏർപ്പെടുത്തിയിരിക്കുകയാണ്.