കൊല്ലം: ശ്രീനാരായണ ട്രസ്റ്റ് കൊല്ലം റീജിയൺ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന ഔദ്യോഗിക പാനലിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള വെള്ളാപ്പള്ളിയുടെ ഇടപെടലുകൾ യോഗത്തെ രാജ്യം ഉറ്റുനോക്കുന്ന പ്രസ്ഥാനമായി വളർത്തിയെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. ആനേപ്പിൽ എ.ഡി. രമേശ്, അഡ്വ. എസ്. ഷേണാജി, ഇരവിപുരം സജീവൻ, നേതാജി രാജേന്ദ്രൻ, ബി. പ്രതാപൻ, ജി.ഡി. രാഖേഷ്, മങ്ങാട് ഉപേന്ദ്രൻ, അഡ്വ. മണിലാൽ, ചന്തു തുടങ്ങിയവർ സംസാരിച്ചു.