photo

കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷത്തിന് ആരംഭമായി. പുലർച്ചെ അഞ്ചരയ്ക്ക് ഗണപതി ഹോമത്തിന് തുടക്കമിട്ടു. തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഗണപതിഹോമ പ്രസാദ വിതരണവും മോദക നിവേദ്യവും നടന്നു. വൈകിട്ട് 7ന് ദേവനെ എഴുന്നള്ളിക്കും.ക്ഷേത്രത്തിലെ കൊടിയേറ്റ് ഉത്സവം സെപ്തംബർ 2 മുതൽ 12വരെ നടക്കും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച മേടത്തിരുവാതിര ഉത്സവമാണ് ആചാരപരമായ ചടങ്ങുകൾ മാത്രമായി നടക്കുന്നത്. തന്ത്രി കുളക്കട നമ്പിമഠത്തിൽ രമേശ് ഭാനുഭാനു പണ്ടാരത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമാണ് നടത്തുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ അറിയിച്ചു.