കരുനാഗപ്പള്ളി: ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും ഓണക്കോടികളും വിതരണം ചെയ്തു. സൊസൈറ്റിയുടെ പരിചരണത്തിൽ ഉള്ള 300 ഓളം കിടപ്പു രോഗികൾക്കാണ് പ്രത്യേകമായി ഓണക്കിറ്റും ഓണക്കോടിയും നൽകിയത്. കുലശേഖരപുരം പുത്തൻതെരുവിനു സമീപം സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സി.പി. എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ. എൻ .ബാലഗോപാൽ ഭക്ഷ്യധാന്യ കിറ്റുകളും അഡ്വ: എ .എം .ആരിഫ് എം.പി പച്ചക്കറി കിറ്റുകളും , സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഓണക്കോടികളും വിതരണം ചെയ്തു. പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികളായ കെ. ജി .ശിവപ്രസാദ് ,കോട്ടയിൽ രാജു, സി. പി . എം ഏരിയാകമ്മിറ്റി സെക്രട്ടറി പി .കെ. ബാലചന്ദ്രൻ ,ലോക്കൽ കമ്മിറ്റി സെക്രട്ടറി പി .ഉണ്ണി, ഗ്രാമ പഞ്ചായത്തംഗം എച്ച് .എ .സലാം, സർവ്വീസ് ബാങ്ക് പ്രസിഡൻ്റ് ഗോപിനാഥപിള്ള, അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.