ചാത്തന്നൂർ: ചാത്തന്നൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ആരോഗ്യ കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചോളം കാമറകളാണ് സ്ഥാപിച്ചത്. കൂടാതെ ഇവിടെയെത്തുന്ന കുട്ടികളുടെ വിനോദത്തിനായി പ്ളെയിംഗ് റൈഡ് ഉപകരണങ്ങളും സജ്ജമാക്കി. ജി.എസ്. ജയലാൽ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം റോട്ടറി ക്ളബിന്റെ നേതൃത്വത്തിൽ കെ. ഷാജഹാനാണ് ഇവ സംഭാവനയായി നൽകിയത്.
മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ റോട്ടറി ക്ളബ് പ്രസിഡന്റ് അലക്സ് കെ. മാമൻ അദ്ധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ധനസഹായമായി റോട്ടറി ക്ളബ് സമാഹരിച്ച 25,000 രൂപ എം.ബി.ബി.എസിന് പഠിക്കുന്ന നിർദ്ധന വിദ്യാർത്ഥിക്ക് എം.എൽ.എ കൈമാറി. റോട്ടറി അസി. ഗവർണർ ജോൺ പണിക്കർ, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, റോട്ടറി പബ്ലിക് ഇമേജ് ജില്ലാ ചെയർമാൻ വിജയകുമാർ, ആരോഗ്യകേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. കെ. മനോഹരൻ സ്വാഗതവും പബ്ലിക് ഇമേജ് ചെയർമാൻ എ.എം. സുലൈമാൻ നന്ദിയും പറഞ്ഞു.