blok
ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിൽ ആരംഭിച്ച പ്ലാസ്റ്റിക്ക് ബെയ്‌ലിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം കെ. സോമപ്രസാദ് എം.പി നിർവഹിക്കുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ പ്രഖ്യാപനവും പഞ്ചായത്തിൽ ആരംഭിച്ച പ്ലാസ്റ്റിക്ക് ബെയ്‌ലിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്‌. ലൈല അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ജയപ്രകാശ്, എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു നന്ദി പറഞ്ഞു.

പൂതക്കുളം ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീകുമാർ, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരീഷ്, എ. സുന്ദരേശൻ, ഡി. ഗിരികുമാർ, ജയലക്ഷ്മി, സിന്ധു അനി, എ. ആശാദേവി, ഹരിത കേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീകല എന്നിവർ പങ്കെടുത്തു.