വടക്കുംതല : ഭക്തജനങ്ങൾ പനയന്നാർ ഭഗവതിയ്ക്ക് നടയ്ക്കിരുത്തിയ കാളിദാസൻ സുഖചികിത്സ കഴിഞ്ഞു വിനായക ചതുർത്ഥി ആഘോഷത്തോടനബന്ധിച്ച് നടന്ന ആനയൂട്ടിനെത്തി.
മേൽശാന്തി സുധാംശു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ആനയൂട്ട്. കൊവിഡ് 19 മൂലം മീനഭരണി ഉത്സവത്തിന് മുൻപ് ആനത്തറിയിൽ തളച്ചിരുന്ന കാളിദാസൻ നാലു മാസത്തോളം വെറ്ററിനറി സർജൻ ഡോ. സാജൻ , പാപ്പൻ ശിവരാമൻ എന്നിവരുടെ മേൽനോട്ടത്തിൽ സുഖചികിത്സയിലായിരുന്നു. 2014 ൽ പനയന്നാർ കാവിലെ കൊടിയേറ്റിന് ഭക്തർ നടയ്ക്കിരുത്തിയ കാളിദാസൻ തൃശൂർ പൂരത്തിന് പങ്കെടുത്തിരുന്ന ലക്ഷണമൊത്ത ആനകളിലൊന്നാണ്.