ഓച്ചിറ: തഴവ കുറ്റിപ്പുറം തോപ്പിൽ വടക്കതിൽ പരേതനായ ഇ. മുഹമ്മദ് കുഞ്ഞിന്റെ (റിട്ട. ഡി.ഇ.ഒ) ഭാര്യ നദീറാബായി ടീച്ചർ (81) നിര്യാതയായി. ക്ളാപ്പന മഞ്ഞാടിയിൽ കുടുംബാംഗമാണ്. തഴവ എ.വി.ജി.എച്ച്.എസ്, തഴവ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അദ്ധ്യാപികയായും മണപ്പള്ളി അഴയകാവ് ഗവ. എൽ.പി.എസിൽ പ്രധാന അദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഷാനവാസ് മുഹമ്മദ് (റിട്ട. എ.പി.ഒ ആർ.എം.എസ്.എ, കോട്ടയം), സെലീന, ഹസീന. മരുമക്കൾ: വഹീദ (പ്രിൻസിപ്പൽ, ഗവ. ഗേൾസ് എച്ച്. എസ്.എസ്, തഴവ), മുഹമ്മദ് ഫസൽ (റിട്ട. ലക്ചറർ, എം.എസ്.എം കോളേജ്, കായംകുളം), മുസ്തഫ.