വർക്കല: മുണ്ടയിൽ 'ബ്ലൂബിനിൽ' പരേതരായ ചാവർകോട് മാർത്താണ്ഡൻ വൈദ്യരുടെയും ഗൗരിക്കുട്ടിഅമ്മയുടെയും മകൻ സി.എം. രാമചന്ദ്രൻ (83) എറണാകുളത്തെ മകളുടെ വസതിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: അഞ്ചുതെങ്ങ് കേട്ടുപുരയിൽ പരേതനായ അഡ്വ. പി.എം. നാരായണന്റെ മകൾ പ്രസന്നകുമാരി (റിട്ട. കെ.എഫ്.ഡി.സി). മക്കൾ: ലക്കി രാമചന്ദ്രൻ (അബുദാബി), മിനില സുനിൽ (എറണാകുളം). മരുമക്കൾ: പ്രീതി ലക്കി (അബുദാബി), സുനിൽ രാജഗോപാൽ (എറണാകുളം). അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിന്റെ മാതൃസഹോദരനാണ് പരേതൻ.