covid

 75 പേർക്ക് സമ്പർക്കത്തിലൂടെ

 65 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്നലെ 77 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 75 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്ന ഓരോരുത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം നഗരം, കടയ്ക്കൽ, നീണ്ടകര, പുനലൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 65 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 880 ആയി.