കരുനാഗപ്പള്ളി: അക്ഷയ സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചവറ പുത്തൻതുറ പുതുമംഗലത്ത് വീട്ടിൽ പരേതനായ സുഭഗന്റെ ഭാര്യ സുധർമ്മയാണ് (61) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഇടപ്പള്ളിക്കോട്ടയിൽ വച്ചായിരുന്നു അപകടം. അക്ഷയ സെന്ററിൽ നിന്ന് ഇടപ്പള്ളിക്കോട്ട ജംഗ്ഷനിലേക്ക് നടന്നുവരുമ്പോൾ വടക്കുഭാഗത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധർമ്മയെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: സുധീഷ്, സുമേഷ് (ഗൾഫ്), സുമിത (അമ്പിളി). മരുമക്കൾ: സുമിനോൾ, ഗ്രീഷ്മ, രാജേഷ് കുമാർ (ഗൾഫ്).