പുനലൂർ: നഗരസഭ പ്രദേശങ്ങളിൽ ഏഴ് പേർക്കും തെന്മല പഞ്ചായത്തിൽ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ കല്ലാർ വാർഡ് സ്വദേശിനിയായ 20കാരിക്കും പ്ലാച്ചേരി സ്വദേശിയായ 49കാരനും വാളക്കോട് സ്വദേശിയായ 40കാരനും വിളക്കുവെട്ടം സ്വദേശിയായ 36കാനും എച്ച്.എസ്.വാർഡ് സ്വദേശിയായ 14കാരനും വാളക്കോട് സ്വദേശിനിയായ 48കാരിക്കും കോമളംകുന്ന് വാഴവിള സ്വദേശിയായ17കാരനുപുറമെ തെന്മല പഞ്ചായത്തിലെ വെളളിമല മേൽപ്പാലം സ്വദേശിയായ 52കാരനും മകൾ 22കാരിക്കും ഉറുകുന്ന് നേതാജി സ്വദേശിനിയായ54കാരിക്കും തെന്മല സ്വദേശിയായ 55കാരനുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
പുനലൂർ നഗരസഭയിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
പുനലൂർ: നഗരസഭയിലെ ആറ് വാർഡുകളെ കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.2,10,11,12,18,19 എന്നീ വാർഡുകളിൽ പൂർണമായും 21-ാംവാർഡിൽ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുളളത്. ഇത് കൂടെ സമീപത്തെ കരവാളൂർ പഞ്ചായത്തിലെ 3,7,10,12,13 വാർഡുകളിലെ കണ്ടെയ്ൻമെന്റ് സോൺ നിലനിറുത്തി ശേഷിക്കുന്ന വാർഡുകളെ ഒഴിവാക്കിയിട്ടുണ്ട്.തെന്മല പഞ്ചായത്തിലെ മാമ്പഴത്തറ വാർഡിനെ പൂർണമായും,7, 10 വർഡുകളിൽ ഭാഗികമായും കണ്ടെയ്ൻമെന്റ് സോണായി തുടരുമെന്നും ഉത്തരവിൽ പറയുന്നു.