കൊട്ടിയം: മയ്യനാട് ഗ്രാമ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ ആധുനിക മത്സ്യമാർക്കറ്റിന്റെ ഉദ്ഘാടനവും സമ്പൂർണ ശുചിത്വ ഗ്രാമ പ്രഖ്യാപനവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയായിരുന്നു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മുഖത്തല ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, സിന്ധു, ലെസ്‌ലി ജോർജ്, യു. ഉമേഷ്, ബിന്ദു, എം. നാസറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ നന്ദി പറഞ്ഞു.