sndp
എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖായുടെ നേതൃത്വത്തിൽ ശാഖയിൽ നടന്ന ഓണകിറ്റ് വിതരണം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ എഴുകോൺ ശാഖായുടെ നേതൃത്വത്തിൽ ശാഖാ പരിധിയിൽ വരുന്ന 750 കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി. മന്മഥന്റെ അദ്ധ്യക്ഷതയിൽ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പരിധിയിൽപ്പെട്ട ഇതര സമുദായങ്ങളേയും ഉൾപ്പെടുത്തി 750 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. ടോക്കൺ അടിസ്ഥാനത്തിൽ പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്ന് വിതരണം. ശാഖാ സെക്രട്ടറി ടി. സജീവ്, വിനോദ് ഉമ്മൻക്കാല, വിനായക സുനിൽ കുമാർ, രൂപേഷ്, പ്രസന്ന തമ്പി, ശരത്, അനിൽ ശിവനാമം തുടങ്ങിയവർ നേതൃത്വം നൽകി.