തൊടിയൂർ: തൊടിയൂർ പുലിയൂർ വഞ്ചികിഴക്ക് അഡ്വ. തടത്തിൽ ഹമീദ് (72) നിര്യാതനായി. ആദ്യകാല കെ.എസ്.യു പ്രവർത്തകൻ, യൂത്ത് കോൺഗ്രസ് നേതാവ്, ഡി.സി.സി അംഗം, ലായേഴ്സ് കോൺഗ്രസ് ഭാരവാഹി, അമ്പലപ്പുഴ താലൂക്ക് ജുമാഅത്ത് യൂണിയൻ പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആദ്യകാലത്ത് കൊല്ലം, കരുനാഗപ്പള്ളി കോടതികളിൽ വക്കീലായി പ്രാക്ടീസ് ചെയ്ത ഇദ്ദേഹം പിന്നീട് ആലപ്പുഴ കോടതിയിലേക്ക് പ്രവർത്തനം മാറ്റി. ഭാര്യ: സുഹ്റാ ബീവി (റിട്ട. ഡി.പി.ഒ, വിദ്യാഭ്യാസ വകുപ്പ്, ആലപ്പുഴ). മക്കൾ: ഡോ. ഹസ്ന ഹമീദ്, ഡോ. സുഹാന ഹമീദ്. മരുമകൻ: ഡോ. ഷാഹിൻ കബീർ.