എഴുകോൺ: എഴുകോൺ പുളിയറ കടമാൻക്കോണം ഏലയിലെ അമ്മൂമ്മകാവ് ഭാഗത്ത് നിന്നും 185 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി നശിപ്പിച്ചു. ഓണം മുന്നിൽ കണ്ട് വിൽപ്പനക്കായി ചാരായം വറ്റാൻ സൂക്ഷിച്ചിരുന്ന കോടയാണ് എഴുകോൺ എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചത്. പ്രതികളെ പിടികൂടാനായില്ല. കൈതക്കോട്, ഇരുമ്പനങ്ങാട് മേഖലയിൽ വ്യാജവാറ്റ് സജീവമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് വയലിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് വച്ചിരുന്ന കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ടി.വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി, വിനേഷ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ ജാസ്മിൻ, ഡ്രൈവർ മുഹമ്മദ് ആഷിക് എന്നിവർ പങ്കെടുത്തു.