covid

 133 പേർക്ക് രോഗം സ്ഥിരീകരിച്ചു

 122 പേർക്ക് സമ്പർക്കത്തിലൂടെ

 22 പേർ രോഗമുക്തർ

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്നലെ പോസിറ്റീവായവരുടെ എണ്ണം ജില്ലയിലെ റെക്കോർഡായ 133ൽ വീണ്ടുമെത്തി. കഴിഞ്ഞമാസം 22നും 24നും 133 പേർക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് പേർ ആരോഗ്യ പ്രവർത്തകരാണ്. ഇന്നലെ പോസിറ്റീവായവരിൽ നാല് പേർ നീതം വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 പേർ ഇന്നലെ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 991 ആയി. കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങൾ, പെരിനാട്, പേരയം, പത്തനാപുരം, ഉമ്മന്നൂർ എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

മരണം 17 ആയി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സയിലിരിക്കേ ഈമാസം 20ന് മരണമടഞ്ഞ അഞ്ചൽ സ്വദേശി ദിനമണിക്ക് (75) അന്തിമ പരിശോധനയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കൊവിഡ് മരണം 17 ആയി.