കരുനാഗപ്പള്ളി : എസ്.എൻ.ഡി.പി യോഗം കൊല്ലം ജില്ലയിലെ വിവിധ യൂണിയനുകളിലെ യൂത്ത് മൂവ്മെന്റ് കമ്മിറ്റി പുനസംഘടിപ്പിച്ചു. കൊല്ലം ജില്ലാ കോ ഒാഡിനേഷൻ കമ്മിറ്റി ചെയർമാനായി സിബു വൈഷ്ണവിനെയും ജില്ലാ കൺവീനറായി ശർമ സോമരാജനെയും ട്രഷററായി പി.എസ്. ഷാലുവിനെയും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി ഹരി, അഭിലാഷ്, പ്രതിൻ ധീപ് എന്നിവരെയും ജോ. കൺവീനർമാരായി കലേഷ് ടി. രാജൻ, റോസ് ആനന്ദ്, രാഹുൽ രാജ് എന്നിവരെയും നിയോഗിച്ചു. ജില്ലയിലെ വിവിധ യൂണിയനിൽ നിന്നായി അഭിലാഷ് (കൊല്ലം), ഹനീഷ്(കുണ്ടറ), ബിനു പള്ളിക്കോടി(ചവറ), വി. പ്രശാന്ത് (ചാത്തന്നൂർ ), വിനോദ് (കരുനാഗപ്പള്ളി) , പി.എസ്. ജൂബിൻഷാ (കൊട്ടാരക്കര), അനീഷ് കുമാർ (പുനലൂർ), അരുൺ (കടയ്ക്കൽ), അനിൽകുമാർ (പത്തനാപുരം), രതീഷ് (കുന്നത്തൂർ) എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്നതാണ് ജില്ലാ കോ ഒാഡിനേഷൻ കമ്മിറ്റി.