avard
പാരിപ്പള്ളി സംസ്കാരയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം സാഹിത്യ അക്കാഡമി അംഗവും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.സി. ഉണ്ണിക്കൃഷ്ണൻ നിർവഹിക്കുന്നു

ചാത്തന്നൂർ: പാരിപ്പള്ളി സംസ്കാരയുടെ വിദ്യാഭ്യാസ അവാർഡ് വിതരണം സാഹിത്യ അക്കാദമി അംഗവും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.സി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി ഗണേശ് മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ സംസ്കാര വൈസ് പ്രസിഡന്റ് ബി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രവീൺകുമാർ സ്വാഗതവും ട്രഷറർ എസ്. ശ്രീലാൽ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 42 കുട്ടികൾ അവാർഡുകൾ ഏറ്റുവാങ്ങി.