കൊല്ലം: ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും ശ്രീനാരായണ പെൻഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ടി.വി ചലഞ്ച് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി നിർവഹിച്ചു. 5127-ാം നമ്പർ അയത്തിൽ ഈസ്റ്റ് ശാഖയിൽ നടന്ന ചടങ്ങിൽ ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. ഫോറം സംസ്ഥാന കോ ഓർഡിനേറ്റർ പി.വി. രജിമോൻ വിദ്യാർത്ഥിനിക്ക് ടി.വി കൈമാറി.
കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, പെൻഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി. അനിതാശങ്കർ, ഫോറം കൊല്ലം യൂണിയൻ സെക്രട്ടറി ഡോ. എസ്. വിഷ്ണു, ട്രഷറർ ഗോപകുമാർ, അയത്തിൽ ശാഖാ പ്രസിഡന്റ് എസ്. സുധീഷ്, സെക്രട്ടറി അനീഷ് കുമാർ, വൈസ് പ്രസിഡന്റ് ബിനു, കമ്മിറ്റി അംഗങ്ങളായ അശോകൻ, സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.
അയത്തിൽ തുണ്ടുവിള വീട്ടിൽ രമ്യയുടെ മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദനയ്ക്കാണ് പദ്ധതി പ്രകാരം ടി.വി നൽകിയത്.