photo
മത്സ്യത്തൊഴിലാളികളുടെ സത്യാഗ്രഹ സമരം കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: മത്സ്യ തൊഴിലാളി മേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചും സ്വർണ കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മത്സ്യ തൊഴിലാളി കോൺഗ്രസ് കരുനാഗപ്പള്ളി- ഓച്ചിറ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം യു .ഡി .എഫ് ജില്ലാ ചെയർമാൻ കെ .സി രാജൻ ഉദ്ഘാടനം ചെയ്തു ആർ. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. രാജശേഖരൻ,​ പി .ലീലാ കൃഷ്ണൻ ,​ ആർ .രാജപ്രീയൻ ,​ കെ. ജി രവി ,​ ചിറ്റുമുല നാസർ ,​ എൻ . അജയകുമാർ,​ എം. അൻസാർ,​ സുഭാഷ് ബോസ് ,​ രവിദാസ് ,​ സതീശൻ ,​ സുബ്രമണ്യൻ,​ സുധീഷ് ,​ കെ. എം നൗഷാദ് ,​ എസ് .ജയകുമാർ ,​ ഷീലാ സരസൻ,​ മായ,​ സുധ,​ ബിജു ,​വിനോദ് ,​വരുൺ ആലപ്പാട് ,​ആർ.ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു ബ്ലോക്ക് പ്രസിഡന്റ് പി .വി ബാബു സ്വാഗതവും മായ നന്ദിയും പറഞ്ഞു . സമാപന സമ്മേളനം കെ .പി .സി .സി ജനറൽ സെക്രട്ടറി സി .ആർ മഹേഷ് ഉദ്ഘാടനം ചെയ്തു