photo
സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ..ബാലചന്ദ്രൻ പ്രതിഷേധ സമരത്തിൽ

കരുനാഗപ്പള്ളി : പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരെയും കൊവിഡ് കാലത്ത് ജനങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടും സി .പി . എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. .പാർട്ടി അംഗങ്ങളും അനുഭാവികളും വീടുകൾക്കു മുന്നിൽ കൊടികളുമായാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്. ആയിരങ്ങൾ സമരത്തിൽ കണ്ണികളായതായി സി .പി. എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രൻ പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ .വസന്തൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി .രാധാമണി തുടങ്ങിയവരും വിവിധ കേന്ദ്രങ്ങങ്ങളിൽ പങ്കെടുത്തു.