കുന്നത്തൂർ : തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കരൾരോഗ ചികിത്സയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചയാൾ ഇന്നലെ രാവിലെ 9ന് മരിച്ചു. റിട്ട. പൊതു മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ പള്ളിശ്ശേരിക്കൻ സായൂജ്യത്തിൽ അശോകനാണ് (63) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ കൊവിഡ് ബാധിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ ഗൃഹനിരീക്ഷത്തിൽ കഴിയുകയാണ്. അശോകൻ ലിവർ സിറോസിസ് രോഗത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടെ രണ്ടു ദിവസം മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ച് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ മൃതദേഹം ഇന്ന് സംസ്കരിക്കും.