പുനലൂർ: എസ്.എൻ.ഡി.പി.യോഗം 2482-ാംനമ്പർ ആര്യങ്കാവ് ശാഖയിലെ നിർദ്ധന കുടുംബാംഗമായ ലേഖയ്ക്ക് യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ നൽകിയ 3.50 ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച വീടിന്റെ പാലു കാച്ചും താക്കോൽ ദാന ചടങ്ങും നടന്നു. കഴിഞ്ഞ വാർഷം മാർച്ച് 11ന് ആര്യങ്കാവ് ശാഖ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്ര സമർപ്പണ ചടങ്ങിനെത്തിയ യോഗം ജനറൽ സെക്രട്ടറി ശാഖയിലെ ഒരു നിർദ്ധന കുടുംബത്തിന് 3.50ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനമാണ് ഇന്നലെ സാക്ഷാത്ക്കരിക്കപ്പെട്ടത്.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ലേഖയ്ക്ക് പുതിയ വീടിന്റെ താക്കോൽ നൽകി .ശാഖാ പ്രസിഡൻറ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ,യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, ശാഖാ വൈസ് പ്രസിഡൻറും ,ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുനിത സിജു, സെക്രട്ടറി കെ.കെ.സരസൻ, വനിത സംഘം ശാഖ പ്രസിഡന്റ് ഉഷമണി, സെക്രട്ടറി സുധാരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.