photo
കരുനാഗപ്പള്ളി ടൗണിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗണിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വന്ദനാ ആഡിറ്റോറിയത്തിനു സമീപം മുതൽവടക്കോട്ട് പോസ്റ്റാഫീസിനു മുൻവശം വരെ 76 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആർ .രാമചന്ദ്രൻ എം. എൽ .എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 28.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പൊതുമേഖലാ സ്ഥാപനമായ "സിൽക്കി" നായിരുന്നു പദ്ധതിയുടെ ചുമതല. നഗരസഭാ ചെയർപേഴ്സൺ എം.സീനത്ത് ബഷീർ, . സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, കാപ്പെക്സ് ചെയർമാൻ പി .ആർ വസന്തൻ, വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ശിവരാജൻ, വസുമതി രാധാകൃഷ്ണൻ, മഞ്ചു, കൗൺസിലർമാരായ എം കെ വിജയഭാനു, ബി.മോഹൻദാസ്, എൻ.സി.ശ്രീകുമാർ, എൽ.ഡി.എഫ് നേതാക്കളായ ആർ രവി, ബി ശ്രീകുമാർ, കെ എസ് ഷറഫുദ്ദീൻ മുസ്‌ലിയാർ, ബി സജീവൻ, കരിമ്പാലിൽ സദാനന്ദൻ, അബ്‌ദുൽ സലാം, പഠിപ്പുര ലത്തീഫ്, മുൻസിപ്പൽ സെക്രട്ടറി ഫൈസൽ, റജി ഫോട്ടോപാർക്ക്, യു. കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.