vijay
പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധ കിറ്റുകൾ വാങ്ങുന്നതിനായി വിജയ് ഫാൻസ് അസോസിയേഷൻ കൊല്ലം നൻപൻസ് നൽകിയ അരലക്ഷം രൂപ സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ ഏറ്റുവാങ്ങുന്നു

കൊല്ലം: ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് ജീവകാരുണ്യ പ്രവർതത്തനങ്ങളുമായി വിജയ് ഫാൻസ് അസോസിയേഷൻ 'കൊല്ലം നൻപൻസ്. ഹൃദയവാൽവിന്റെ അസുഖം മൂലം ചികിത്സയിൽ കഴിയുന്ന ഇരവിപുരം സ്വദേശിയായ അരുണിന് തുടർചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകി. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള കൊവിഡ് പ്രതിരോധ കിറ്റുകൾ വാങ്ങാൻ അരലക്ഷം രൂപ സിറ്റ് പൊലീസിന് കൈമാറി. സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ തുക ഏറ്റുവാങ്ങി. ശേഷിക്കുന്ന തുകയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടിക്ക് മൊബൈൽ ഫോൺ, മൂന്ന് പേർക്ക്ചികിത്സാ ധനസഹായം എന്നിവയും നൽകി.

പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് അനന്തു പടിക്കൽ, ഖജാൻജി മുരളി ഗണേശ്, സെക്രട്ടറി സിജോ, ജോ.സെക്രട്ടറി വൈശാഖ് എന്നിവർ നേതൃത്വം നൽകി.