van-fire
ചിന്നക്കടയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചത് ഫയർ ഓഫീസർ നിജിൻ ബാബുവിന്റെ നേതൃത്വത്തിൽ അണയ്ക്കുന്നു

കൊല്ലം: ചിന്നക്കടയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഫയർ ഓഫീസറുടെ സമയോചിതമായ ഇടപെടൽ മൂലം ആളപായമുണ്ടായില്ല.

ഇന്നലെ രാവിലെ 10.30ഓടെ ചിന്നക്കട ഉഷാ തിയേറ്ററിന് മുന്നിലാണ് സംഭവം. കാറിന്റെ എൻജിനിൽ നിന്ന് തീ ഡ്രൈവർ സീറ്റിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നുപോകുകയായിരുന്ന കടപ്പാക്കടയിലെ ഫയർ ഓഫീസർ നിജിൻ ബാബു ഓടിയെത്തി സമീപത്തെ കടയിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ഉടൻ തന്നെ കടപ്പാക്കട നിലയത്തിൽ നിന്നെത്തിയ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മുരളീധരൻ, ഫയർ ഓഫീസർമാരായ വിജേഷ്, മാർക്കോസ്, ജിമ്മി, ധനേഷ്, ആദർശ് എന്നിവരടങ്ങിയ സംഘം കൂടുതൽ അപകടങ്ങളിലേക്ക് പോകാതെ സുരക്ഷിതത്വം ഉറപ്പാക്കി.