കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്.
യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങ് പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ഭാസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷിബു വൈഷ്ണവ്, വി. സജീവ്, കൗൺസിലർമാരായ എസ്. ഷൈബു, എസ്. അനിൽകുമാർ, പ്രിൻസ് സത്യൻ, പുഷ്പ പ്രതാപ്, ഹനീഷ്, ലിബുമോൻ, വനിതാസംഘം പ്രസിഡന്റ് ശോഭനാദേവി, സെക്രട്ടറി ബീനാ ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി, സെക്രട്ടറി സന്തോഷ്, എംപ്ലോയീസ് ഫോറം പ്രസിഡന്റ് രാജേഷ്, സെക്രട്ടറി രാജു, പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. വിജയകുമാർ, സെക്രട്ടറി അംബുജാക്ഷ പണിക്കർ, കുമാരിസംഘം പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി അതുല്യ, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.
ശാഖാ സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും യോഗത്തിൽ ഓണക്കൈനീട്ടം നൽകി.