old

പടിഞ്ഞാറേകല്ലട: പഞ്ചായത്തിലെ ഐതോട്ടുവാ വാർഡിൽ വാഴയിൽ കിഴക്കതിൽ ഭവാനി( 80 )വീട്ടുകാരുമായി പിണങ്ങി ദിവസങ്ങളായി വീടിനടുത്തുള്ള കടത്തിണ്ണയിലും മറ്റും അന്തിയുറങ്ങുന്നു. വർഷങ്ങൾക്കു മുമ്പ് നാട്ടിൽ നിന്നും കാണാതായ ഭർത്താവിനെപറ്റി യാതൊരു വിവരവും ഇല്ലാത്ത ഭവാനിക്ക്‌ രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും ചെറു മക്കളുമാനുള്ളത് . കൂടാതെ ഒരു നിർദ്ധന ഹരിജൻ കുടുംബത്തിലെ അംഗമാണ് ഇവർ. വീട്ടുകാരുമായി നിരന്തരം കലഹം ഉണ്ടാക്കി വീട് വിട്ടിറങ്ങി പോകുന്നതാണ് ഭവാനിയുടെ ഇപ്പോഴത്തെ സ്വഭാവരീതി. തെരുവുനായ്ക്കളിൽ നിന്നും സാമൂഹ്യവിരുദ്ധരിൽ നിന്നും ഏതുതരത്തിലുള്ള ആക്രമണവും ഇവരുടെ ജീവന് തന്നെ ഭീഷണിയായേക്കാം. നിരാലാംബയായ ഭവാനിയ്ക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നോ സാമൂഹിക പ്രവർത്തകരിൽ നിന്നോ സുരക്ഷിതമായ താമസസൗകര്യവും ഭക്ഷണവും ചികിത്സാ സൗകര്യവും ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.