photo
ഗ്രന്ഥശാല കൂട്ടായ്മയിൽ വാവയ്ക്ക് പൂർത്തിയാക്കിയ വീട്.

കരുനാഗപ്പളളി : കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വീടില്ലാതെ ദുരിതത്തിലായ ബാലവേദി അംഗം വാവ എന്ന രഞ്ജനയ്ക്ക് സ്നേഹ വീട് ഒരുങ്ങി. ഗ്രന്ഥശാലാ പ്രവർത്തകരുടെ കൂട്ടായ്മയിലാണ് സ്നേഹവീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വെള്ളക്കെട്ടിനു നടുവിൽ ഏതുസമയത്തും നിലംപൊത്താവുന്ന ഓലക്കുടിലിലായിരുന്നു വാവയും കുടുംബവും താമസിച്ചിരുന്നത്. ഇവർക്ക് വീടെന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. ഗ്രന്ഥ ശാലാ പ്രവർത്തകരുടെ പരിശ്രമത്തിൽ 576 ചതുരശ്ര അടിയിൽ മനോഹരമായ വീടാണ് പൂർത്തിയാക്കിയിട്ടുളളത്. ക്ലാപ്പന, പൊൻമാത്ത് പുത്തൻവീട്ടിൽ രാജു-ബിന്ദു ദമ്പതികളുടെ ഇളയ മകളാണ് രഞ്ജന.ക്ലാപ്പന ഇ.എം.എസ് സാംസ്ക്കാരിക വേദി ഗ്രന്ഥശാലയാണ് എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. .