പത്തനാപുരം : മൗണ്ട് താബോർ കോൺവെന്റിന്റെ കൃഷിയിടത്തിലാണ് ഡ്രാഗൺ ഫ്രൂട്ട് വിളഞ്ഞത് . നിറത്തിലും രൂപത്തിലും ഏറെ പ്രത്യേകത നിറഞ്ഞ ഈ ഫലവർഗം കാഴ്ചക്കാർക്കും കൗതുകമാണ്. മലേഷ്യയാണ് സ്വദേശമെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും കായ്ക്കും എന്നതിന് തെളിവാണ് ഇവിടെ വിളഞ്ഞ ഫലം. ഇപ്പോൾ സംസ്ഥാനത്ത് പല കൃഷിയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഡ്രാഗൺ ഫ്രൂട്ട് നട്ടു പരിപാലിക്കുന്നുണ്ട്. വലിയരുചികരമൊന്നുമല്ലെങ്കിലും രോഗശമനി എന്ന നിലയിലാണ് 'ഡ്രാഗൺ' വിപണിയിൽ താരമായി മാറിയത്.. മജന്തയും മഞ്ഞയും ഇടകലർന്നതിനാൽ കാഴ്ചയിലും സുന്ദരമാണ്. ഒന്നര വർഷക്കാലം കൊണ്ട് പ്രത്രേക വളമൊന്നും ചേർക്കാതെ തന്നെ കായ്ച്ച ഫലം കാണാൻ നിരവധി പേർ എത്തുന്നതായും മൗണ്ട് താബോർ കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റൂത്ത് സാക്ഷ്യപ്പെടുത്തുന്നു. തായ്ലന്റ്, വിയറ്റ്നാം, ഇസ്രായേൽ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് 'ഡ്രാഗൺഫ്രൂട്ട് കൂടുതലായുള്ളത്. .