kaithari
ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി കൈത്തറി സംഘത്തിൻ്റെ ചില്ലറവില്ലനശാല

തൊടിയൂർ: ഈ ഓണക്കാലത്ത് സംസ്ഥാനത്ത് കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വില്പപനയും ഇല്ല. ഈ സാഹചര്യത്തിൽ പലരുടേയും പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റുക സ്വാഭാവികം. എന്നാൽ ഇടക്കുളങ്ങരയിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി കൈത്തറി സഹകരണസംഘം കണക്കുകൂട്ടലുകൾക്കപ്പുറമാണ്. സംഘത്തിന്റെ ചില്ലറവില്ലനശാലയിൽ വസ്ത്രങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുടുന്നു. 20% ഓണക്കാല റിബേറ്റ് ലഭിക്കുന്ന കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ എത്തുന്നു. പ്രീമിയം ബ്രാൻഡ് ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.40 തറികളിൽ നെയ്തെടുക്കുന്ന തുണിത്തരങ്ങൾ തികയാതെ വരുന്നതായി സംഘം സെക്രട്ടറി ബിനി പറഞ്ഞു. നേർമ്മയേറിയസാരികൾ, സെറ്റുമുണ്ടുകൾ, ഷർട്ടിംഗ്, കൈലികൾ, ബെഡ്ഷീറ്റുകൾ, തോർത്ത്, സഞ്ചികൾ, മാസ്ക് തുടങ്ങിയവയൊക്കെ ഇവിടെ ഉത്പാദിപ്പിക്കുന്നു.പുതുതായി പ്രവർത്തനം ആരംഭിച്ച ഡൈഹൗസും ഫാഷൻഡിസൈനറുടെ സേവനവും വസ്ത്രങ്ങളുടെ ആധുനികതയ്ക്ക് വഴിയൊരുക്കുന്നുണ്ട്. സംഘത്തിന് പേറ്റന്റ് ലഭിക്കാനുള്ള അപേക്ഷയും നൽകിക്കഴിഞ്ഞതായി സംഘം പ്രസിഡന്റ് വി.വിജയകുമാർ വ്യക്തമാക്കി.