കൊട്ടിയം: കൺസ്യൂമർ ഫെഡ് ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ മുൻ എം.പി പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ആദ്യ വില്പന നടത്തി. മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്. ഫത്തഹുദീൻ, പരവൂർ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, മയ്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു, ഷിബു, ബാങ്ക് സെക്രട്ടറി എൽ.ആർ. ശോഭ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജവാബ് റഹ്മാൻ, അമ്പിളി, അർജുനൻ, രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.