കുളത്തൂപ്പുഴ. കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ .ജെ .അലോഷ്യസ് നിർവഹിച്ചു. ഭരണ സമിതി അംഗങ്ങളായ മിനി വർഗീസ് ,ഷൈനി ബൈജു, കെ ജി ബിജു,മോഹനൻ പിള്ള , ഇ കെ സുധീർ, കുഞ്ഞുമോൻ ജോർജ്ജ് ആമ്പശ്ശേരി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി. ജയകുമാർ നന്ദി പറഞ്ഞു. ഈ മാസം 30 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.