കൊല്ലം: വിശ്വകർമ്മ വേദപഠനകേന്ദ്ര ധാർമ്മികസംഘവും അഖിലകേരള വിശ്വകർമ്മ മഹാസഭ ആശ്രാമം 702-ാം ബി ശാഖയും സംയുക്തമായി ആശ്രാമത്ത് സംഘടിപ്പിച്ച ഋഷിപഞ്ചമി ആഘോഷം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ ഭഗവൽപൂജ, വിശ്വകർമ്മ സകശ്ര നാമാർച്ചന, വേദ പാരായണം എന്നിവയോടുകൂടി നടന്ന ഋഷിപഞ്ചമി ആഘോഷത്തിന് കന്നിമേൽചേരി വി. സുരേഷ് ബാബു മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാപ്രസിഡന്റ് കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പത്മനാഭ് എസ്. കർമ്മ, പാർത്ഥൻ എസ്. കർമ്മ എന്നിവർ ഋഗ്വേദ, എജുർവേദ പാരായണം നടത്തി. വിശ്വകർമ്മ വേദപഠനകേന്ദ്രം സംസ്ഥാന ട്രഷറർ ആശ്രാമം സുനിൽകുമാർ ഋഷി പഞ്ചമി സന്ദേശം നൽകി. ബി. സുധാകരൻ, എൽ. പ്രകാശ്, പി.ആർ. രാധാകൃഷ്ണൻ, ബി.എസ്. രജിത, ഗിരിജ അനിൽകുമാർ, എൽ. പദീപ്, രാമചന്ദ്രൻ കടകംപള്ളി, സജിത പ്രദീപ്, സരസ്വതി, ആര്യ അഭിലാഷ്, ലിജു ഉളിയക്കോവിൽ, രാജേഷ്, പി.എസ്. ജയലക്ഷ്മി, മിനിമോൾ എന്നിവർ സംസാരിച്ചു.