കരുനാഗപ്പള്ളി: കൊവിഡ് 19 സാമൂഹ്യാ വ്യാപനത്തെ തുടർന്ന് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെ റെഡ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇന്നലെ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗികളുടെ എണ്ണം പെരുകുന്നത്. ഓണം അടുത്തതോടെ ജനങ്ങൾ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ച് കൊണ്ട് പുറത്തിറങ്ങുകയായിരുന്നു. തുടക്കത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത് ആലപ്പാട്ടായിരുന്നു. നിരന്തരമായ പരിശോധനയും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചതിനെയും തുടർന്ന് രോഗത്തിന്റെ വ്യാപനം കുറയ്ക്കാൻ കഴിഞ്ഞു. എന്നാൽ ഇന്നലെ മുതൽ രോഗത്തിന്റെ വ്യാപനം വർദ്ധിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 13 ൽ നിന്നും 34 യി ഉയർന്നു. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ ഇന്നലെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.