കൊല്ലം: കേരള തണ്ടാൻ സർവീസ് സൊസൈറ്റി പനയം 5-ാം നമ്പർ ശാഖയിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. മുതിർന്ന പൗരന്മാർക്കും വിധവകൾക്കും കാൻസർ രോഗികൾക്കും ഓണക്കോടി വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകി. കെ.ടി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൃപ്പനയം ദേവീക്ഷേത്രം ദേവസ്വം പ്രസിഡന്റ് സി.കെ. ചന്ദ്രബാബു അനുഗ്രഹ പ്രഭാഷണം നടത്തി. ശുഭ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.എസ്.എസ് വനിതാ വിഭാഗം പ്രസിഡന്റ് രജിതാമോഹൻ, ഓർഗനൈസിംഗ് സെക്രട്ടറി കെ. വിജയകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുന്നല മോഹനൻ, വി. ഷാജി, സദാനന്ദൻ, വി. ബാബു എന്നിവർ പങ്കെടുത്തു.