കൊല്ലം: ജില്ലയിൽ ഇന്നലെ 112 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശത്ത് നിന്നും വന്നതാണ്. 94 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 53 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 957 ആയി. ഈമാസം 19ന് മരണമടഞ്ഞ പത്തനാപുരം സ്വദേശിനി സാറാമ്മ(77), 22ന് മരണമടഞ്ഞ കുറ്റിച്ചിറ സ്വദേശി ഷഹീർകുട്ടി(50) എന്നിവരുടെ മരണകാരണം കൊവിഡാണെന് സ്ഥിരീകരിച്ചു.