sathyagraham
കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേലിഭാഗം പുത്തൻചന്തയിൽ നടന്ന സത്യഗ്രഹം ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ:'മതി അഴിമതി' എന്ന മുദ്രാവാക്യവുമായി കെ .പി .സി. സിയുടെ ആഹ്വാന പ്രകാരം കല്ലേലിഭാഗം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേലിഭാഗം പുത്തൻചന്തയിൽ നടന്ന സത്യഗ്രഹം
ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.രമണൻ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ ,ടി.തങ്കച്ചൻ, എം.എം.സലിം , നസീംബീവി, മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള, രാജേഷ് ശിവൻ, കല്ലേലിഭാഗംബാബു, എൻ.സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു.