കരുനാഗപ്പള്ളി: കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ക്ളീപ്തം നമ്പർ 995 ലെ അംഗങ്ങളുടെ മക്കൾക്ക് ടി.വി കൾ വിതരണം ചെയ്തു.ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 20 കുട്ടികൾക്കാണ് ടി.വി കൾ നൽകിയത്. ബാങ്ക് പ്രസിഡന്റ് കെ.രേണുജി ടി.വികൾ വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഹരികുമാർ ഉദ്ഘാടനം ചെയ്തു.