covid

കൊല്ലം ജില്ലയിൽ ഇന്നലെ 87 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ അന്യ സംസ്ഥാനത്ത് നിന്ന് വന്നതാണ്. ആരോഗ്യപ്രവർത്തകൻ ഉൾപ്പടെ 86 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. 57 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 987 ആയി.

ആഗസ്റ്റ് 20ന് മരിച്ച കൊല്ലം ആയൂർ സ്വദേശിനി രാജലക്ഷ്മി (63), ആഗസ്റ്റ് 23ന് മരിച്ച കൊല്ലം പിറവന്തൂർ സ്വദേശി തോമസ് (81) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.