nss
ശ്രീനാരായണ വനിതാ കോളേജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പങ്കാളിത്ത ഗ്രാമ പദ്ധതി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പങ്കാളിത്ത ഗ്രാമ പദ്ധതിയുടെ ഉദ്ഘാടനവും നാമകരണവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമത്തിന് 'സ്‌നേഹക്കൂട്ടായ്മ' എന്ന പേരാണ് നൽകിയത്.

കോളേജ് പ്രിൻസിപ്പൽ ഡോ. നിഷാ ജെ. തറയിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ പദ്ധതി അവതരണം നടത്തി. കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹുസൈൻ, പഞ്ചായത്ത് സെക്രട്ടറി വി.എസ്. ലേഖ, പട്ടത്താനം സുനിൽ, ഡോ. സെൽസ, ഡോ. വി. നിഷ, ഡോ. സന്ധ്യാ സുരേഷ്, എം. ലാലിനി തുടങ്ങിയവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രദീപ് എസ്. സ്വാഗതം പറഞ്ഞു.