കൊല്ലം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാരിപ്പള്ളി ബോട്ടിലിംഗ് പ്ലാന്റിന്റെ ആഭിമുഖ്യത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഓക്സിജൻ സിലിണ്ടർ വാങ്ങുന്നതിനുള്ള സംഭാവനയും അന്തേവാസികൾക്ക് ഓണസമ്മാനവും കൈമാറി. പ്ളാന്റ് കോ ഓർഡിനേറ്റർ അജയകുമാറിന്റെ നേതൃത്വത്തിൽ പ്ളാന്റ് മാനേജർ സോമലത, തുളസീധരൻ, ഷെബിൻ എന്നിവർ സ്നേഹാശ്രമം സന്ദർശിച്ചാണ് ഓണസമ്മാനങ്ങൾ കൈമാറിയത്.
സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷണൻ, മാനേജർ ബി. സുനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗം ആർ.ഡി. ലാൽ, ആലപ്പാട്ട് ശശി തുടങ്ങിയവർ പങ്കെടുത്തു.