പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ സിമന്റ് കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്നെത്തിയ മറ്റൊരു ലോറിയിൽ ഇടിച്ചു ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.സിമന്റ് ലോറി ഡ്രൈവർ തെങ്കാശി സ്വദേശി പളനി സ്വാമി(49), എതിർദിശയിൽ നിന്നെത്തിയ കാലി ലോറിയിലെ ക്ലീനർ റാന്നി സ്വദേശി സുനിൽ (38)എന്നിവർക്കാണ് പരിക്കേറ്റത്. സംഭവം അറിഞ്ഞെത്തിയ പുനലൂർ ഫയർഫോഴ്സും ഹൈവേ പൊലീസും ചേർന്ന് പരിക്കേറ്റ രണ്ട് പേരെയും പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നിന് ദേശിയ പാതിയലെ മെലേ പ്ലാച്ചേരിയിലായിരുന്നു അപകടം നടന്നത്.തമിഴ്നാട്ടിൽ നിന്നും ചങ്ങനാശേരിയിലേക്ക് സിമന്റ് കയറ്റിയെത്തിയ ലോറിയും പുനലൂർ ഭാഗത്ത് നിന്നും തമിഴ്നാട്ടിലേക്ക് സിമന്റ് കയറ്റാൻ പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ദേശിയ പാതയിൽ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.