പുനലൂർ:ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നെടുംമ്പാറയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ ആശുപത്രി ജീവനക്കാരി ഉൾപ്പടെ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. . പഞ്ചായത്തിലെ കഴുതുരുട്ടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയിലെ ജീവനക്കാരിയായ നെടുംമ്പാറ സ്വദേശിനിയായ 28കാരിക്കും, നെടുംമ്പാറയിലെ ഒരു കുടുംബത്തിലെ 4പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ഇടപ്പാളയത്ത് രണ്ട് പേർക്കും,നെടുംമ്പാറയിൽ മറ്റൊരാൾക്കുമാണ് പോസിറ്റീവ് ആയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.