ഓയൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ഓയൂർ ഉഗ്രംകുന്ന് സ്വദേശിക്ക് സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. വെളിനല്ലൂർ ഉഗ്രംകുന്ന് സി.ആർ. ഭവനിൽ രവീന്ദ്രനാണ് (63) മരിച്ചത്. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: അരുൺലാൽ, ആതിര. മരുമകൻ: അരുൺ.എസ്. നായർ.