പുനലൂർ:ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തെന്മല പൊലിസ് സ്റ്റേഷനിലെ ഒരു പൊലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കരീപ്ര സ്വദേശിയായ പൊലിസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തെന്മല പൊലിസ് സ്റ്റേഷനിലെ മൂന്ന് പൊലിസ്കാർക്ക് സമ്പർക്കത്തെ തുടർന്ന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ക്വാറൈൻറിൽ കഴിഞ്ഞിരുന്ന പൊലിസ്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചു. തെന്മല പൊലിസ് സ്റ്റേഷനിലെ മൂന്ന് പൊലിസ്കാർക്ക് കഴിഞ്ഞ ആഴ്ചയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്.ഇത് കണക്കിലെടുത്ത് തെന്മല സി.ഐ.യും, എസ്.ഐയും ഉൾപ്പെടെ 20പൊലിസുകാർ ക്വാറന്റൈനിൽ കഴിഞ്ഞു വരുന്നതിനിടെയാണ് ഒരു പൊലിസ്കാരന് കൂടി വീണ്ടും രോഗം സ്ഥിരീകരിച്ചത്. കൊവിഡിനെ തുടർന്ന് തെന്മല സ്റ്റേഷനിലെ എല്ലാ പൊലിസ്കാരും ക്വാറന്റൈനിൽ പോയതിന് ശേഷം കടയ്ക്കൽ എസ്.ഐ.പ്രവീൺ കുമാറിൻെറ നേതൃത്വത്തിൽ മറ്റ് സ്റ്റേഷനുകളിലുളള പൊലിസുകാരാണ് ഇപ്പോൾ തെന്മലയിൽ ഡ്യൂട്ടി നോക്കി വരുന്നത്.