കൊല്ലം: മുണ്ടയ്ക്കൽ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹരിതശ്രീ പദ്ധതി പ്രകാരം നഗറിലെ വീടുകളിൽ കൃഷി ചെയ്തെടുത്ത പച്ചക്കറി ഉത്പന്നങ്ങളുടെ വിപണനാർത്ഥം ഹരിതശ്രീ സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. അസോസിയേഷനിലെ അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉത്പന്നങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 6.30 വരെയാണ് സ്റ്റാളിന്റെ പ്രവർത്തനം.
മേയർ ഹണി ബെഞ്ചമിൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ് ഗിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അർസൻ ഡാനിയൽ, ഹരിതശ്രീ യൂണിറ്റ് ചെയർപേഴ്സൺ പ്രൊഫ. കുസുമം ബാഹുലേയൻ, വനിതാവിഭാഗം പ്രസിഡന്റ് ദേവി വിമൽകുമാർ, ഉദയമാർത്താണ്ഡപുരം കൗൺസിലർ ശാന്തിനി ശുഭദേവൻ, നഗർ ട്രഷറർ നിക്സൺ ജോർജ്, കൃഷി വകുപ്പിന്റെ കർഷക പുരസ്കാര ജേതാവും അസോ. എക്സിക്യൂട്ടീവ് അംഗവുമായ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.