vrscb-pump
ഓടനാവട്ടം പരുത്തിയറയിലെ പെട്രോൾ ഡീസൽ ഔട്ട്ലെറ്റ്

ഓടനാവട്ടം: വെളിയം റീജ്യണൽ സർവീസ് സഹകരണ ബാങ്കിന്റെ പെട്രോൾ പമ്പ് ഇന്നുമുതൽ പ്രവർത്തനമാരംഭിക്കും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പമ്പ് തുടങ്ങുന്നത്. സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള തെക്കൻ കേരളത്തിലെ ആദ്യ സംരംഭമാണിത്. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പരുത്തിയറയിൽ സ്ഥാപിച്ച പമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. വി.ആർ.എസ്.സി.ബി.ഫിൽ ആൻഡ് ഫ്ലൈ എന്ന തലപ്പാവിൽ തുടങ്ങുന്ന ഈ പമ്പിലൂടെ ശുദ്ധമായ എണ്ണയും മറ്റുത്പ്പന്നങ്ങളും കൃത്യമായ അളവിലും തൂക്കത്തിലും മുഴുവൻ സമയക്രമീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് നൽകുകയാണ് പ്രധാന ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് ആർ.പ്രേമചന്ദ്രനും സെക്രട്ടറി ബി..വിക്രമൻപിള്ളയും പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പി.അയിഷാപോറ്റി എം..എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടത്തുന്ന ഉദ്ഘാടന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ആദ്യവിൽപനയും മുല്ലക്കര രത്നാകരൻ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും നിർവഹിക്കും.